Sunday, October 24, 2010

പെണ്ണ് കാണല്‍ കഥകള്‍ - 2

ഉറുമീസ് തമ്ബാനും, മാന്നാര്‍ മത്തായിയും



REC-യില്‍ നിന്നു ഞങ്ങളെ കമ്പനികള്‍ ബംഗ്ലൂരിലേക്ക് പറിച്ചുനട്ടു. മൂന്നുവര്‍ഷം അടിച്ചു പൊളിച്ചുനടന്ന ഞങ്ങളെ, വീട്ടുകാര്‍ കണിഞാനിടൻ  തീരുമാനിച്ചു. അങ്ങനെ പലരുടെയും വീട്ടിൽ  കല്യാണകാര്യങ്ങൾ പതുക്കെ തലപൊക്കാൻ തുടങ്ങീ. എൻറെ കുടുംബത്തില്‍ ഞാന്‍ വഴിമാറികൊടുത്താലെ താഴെയുള്ള കസിന്‍സിന് പ്രണയ കാര്യങ്ങള്‍ വീട്ടില്‍ അവതരിപിച്ചു കല്യാണം കഴിക്കാന്‍ പറ്റൂ. അവസാനം പലരുടേയും നിര്‍ബന്തത്തിനു വഴങ്ങി ഞാൻ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഒരിക്കല്‍ കൂടെ മാട്രിമോണി സൈറ്റില്‍ കൈ വെച്ചു...

പ്രൊഫൈല്‍ ഉണ്ടാക്കി രണ്ടാഴിച്ച കഴിഞ്ഞപോഴേക്കും ഫോണ്‍ വിളികളുടെ ഒരു കുംഭമേളം. 'എന്ത്.. കല്യാണ മാര്‍കെറ്റില്‍ എനികിത്ര  ഡിമാണ്ടോ...

' ഞാന്‍ ആരെയും നിരാശ പെടുത്തിയില്ല.. എല്ലാവരുടെയും പ്രൊഫൈലുകൾ ഓരോന്നായി ഞാന്‍  ഫാദർജീക്ക് അയച്ചുകൊടുക്കും, അദ്ദേഹം അടുത്തുള്ള കണിയാര്‍ അമ്മാവനെ അതുകൊണ്ടു കാണിക്കും, അമ്മാവന്‍ യാതൊരു ദയാദാക്ഷണ്യവുമില്ലാതെ  അതെല്ലാം തളളും..

ഇന്ത്യ പണ്ട്(ഇപ്പോഴല്ല ) റോക്കറ്റ് വിടുന്ന പോലെ പോയ പ്രൊഫൈല്‍ എല്ലാം തിരിച്ചു വന്നു... അങ്ങനെ പ്രോപോസലും റിജക്ഷനും മുട്ടിനുമുട്ടിനു നടന്നു. അമ്മാവന്‍ തള്ളികളയുന്നതു കണ്ടാല്‍ തോന്നും ആത് അയാളുടെ മകളുടെതാണെന്ന് [ കാരണം ആള്കെന്നെ പറ്റി വളരെ നല്ല അഭിപ്രായമാണ് :( ].

എന്റെ ഓര്‍മയില്‍ ഞാന്‍ ഇയാള്‍ക്കൊരു പണിയും കൊടുത്തിട്ടില്ല , പിന്നെന്താണ് കണിയാർ  എനിക്കിട്ടു പാര പണിയുന്നത് ? ഒരെത്തും പിടിയും കിട്ടുനില്ലാ.


ആയിടക്കു മൈസൂരില്‍ നിന്നും ഒരു പ്രൊപോസല്‍ വന്നു, കുട്ടി aeronautical എഞ്ചിനീയറിംഗ് കഴിഞ്ഞു HAL-ഇല്‍ traineeആയി ജോലി നോക്കുന്നു. നമ്മുടെ കണിയാര്‍ അമ്മാവന്റെ കരാള ഹസ്തങ്ങളില്‍ ജാതകം കൊടുക്കുനതിനു മുന്പ് ഞാനൊന്നു പോയി കാണാന്‍ തീരുമാനിച്ചു. അങ്ങനെ ഒരു വെള്ളിയാഴിച്ച ഓഫീസില്‍ നിന്നും മുങ്ങി മൈസൂരിലേക്ക് വെച്ചുപിടിച്ചു.

മൈസൂരില്‍ കാലുകുത്തിയ എന്നെ വരവേറ്റത്, ഒരു ഇന്നോവ മൊത്തം പെണ്ണിന്റെ ബന്ധുക്കള്‍. അവര്‍ എന്നെ ഇന്നോവയില്‍ ബന്തനസ്തനാക്കി. സത്യത്തില്‍ അവര്‍ നടത്തിയത് സ്നേഹപ്രകടനമായിരുന്നു!!!

ഇവര്‍ക്കെങ്ങാനും ആളുമാറിയതാണോ എന്നുവെച്ചു ഞാന്‍ സ്വയം പരിചയപെടുത്തി. ഇല്ല ആളുമാറിയിട്ടില്ല, ഇവര്‍ എന്റെ ഫോട്ടോ മുമ്പ് കണ്ടിട്ടുണ്ട്. ആദ്യമായിട്ട് പെണ്ണുകാണാന്‍, അതും ഒറ്റയ്ക്ക് മൈസൂർ  പോയ എന്റെ തീരുമാനത്തെ ഞാന്‍ ശപിച്ചു.


പെണ്ണിന്റെ ഫദർജീ അവിടുത്തെ ഒരു ചിന്ന ഗൌഡറാണ്. അദേഹം മൈസൂരിലെ government contractor ആയി വരഷങ്ങള്‍ക്ക് മുന്പ് കൊല്ലത്തുനിന്നും കുടിയേറിയതാണ്. പുള്ളിയുടെ ദേഹത്ത് കിടക്കുന്ന സ്വര്‍ണഭാരണങ്ങള്‍ അവിടുത്തെ ഓരോ ഗവണ്മെന്റ് സ്ഥാപനങ്ങളുടെയും ശോചനീയാവസ്ഥയുടെ കഥ വിവരിച്ചു...


ഗൌടറുടെ വീട് മൈസൂർ നഗരത്തില്‍ നിന്നും സ്വല്പം ഉള്ളിലാണ്. പോണവഴിക്ക് കുറച്ചു എസ്റ്റെറ്റുകള്‍ കാണിച്ചു അത് കുട്ടിയുടെ പേരിലുള്ളതാണെന്ന് എന്നെ ബോധിപിച്ചു. എനികെന്തോ പന്തികേടുതോന്നി. പെണ്ണുകാണുന്നതിനുമുൻപ് ഇങ്ങനെയൊക്കെ പെരുമാറുന്നത് അത്ര ശരിയല്ല. ഇനി കുട്ടിക്ക് വല്ലോ മുടന്തോ മറ്റോ ഉണ്ടോ?

ഈ ചിന്തകൾക്ക്  വിരാമമിട്ടുകൊണ്ട്‌  വണ്ടി ഒരു ചിന്ന ബംഗ്ലാവിന്റെ മുന്നില്‍ വന്നു നിന്നു. ഒരു യുവരാജാവിനെ പോലെ അവര്‍ എന്നെ ആനയിച്ചു. ഞാന്‍ എന്റെ മുഷിഞ്ഞു നാറിയ വേഷവുമായി കൊട്ടാരത്തില്‍ കേറി.


കുട്ടി വന്നു സംസാരിച്ചു. നല്ല കുട്ടി, വീട്ടുകാരെപോലല്ല, നല്ല വിവരവും വിദ്യാഭ്യാസവും ഉള്ളകൂടത്തിലാണ്. കൂടാതെ കുട്ടി നല്ല ഭംഗിയായി മലയാളം സംസാരിക്കുന്നുണ്ട്. സമാധാനമായി എന്റെ അച്ഛനും അമ്മയും കന്നഡ പഠിക്കേണ്ട ഗതികേടു വരില്ലലോ...

പക്ഷെ വീട്ടുകാരുടെരീതി എനിക്കത്ര പിടിച്ചില്ല. അവർ  ഇടക്ക് ഇടയ്ക്കു 'പുട്ടിനു തെങ്ങയിടുന്ന പോലെ ' അവരുടെ സാമ്പത്തിക സ്ഥിതി വിവരിക്കുന്നുണ്ടായിരുന്നു.

കുട്ടി aeronautical engineering പൂര്‍ത്തിയാക്കാന്‍ ലക്ഷങ്ങള്‍ മുടക്കിയ കാര്യവും, കുട്ടിയുടെ അനിയന്റെ campus donation-ന്റെ അമൌണ്ടും എല്ലാം അതില്‍ പെടും.ഞാന്‍ സഹിച്ചിരുന്നു.

അതിനിടക്ക് അവര്‍ രണ്ടു മൂന്നു പേരെ ഫോണില്‍ വിളിച്ചു... ഗുണ്ടകളെ ആണോ, വല്ല തട്ടികൊണ്ടുപോകല്‍ പ്ലന്നിംഗ് ആണോ... എന്നാലവർ  നാറും, തിരുച്ചു വീട്ടില്‍ പോകാനുള്ള കാശല്ലാതെ നായ പൈസ വേറെ ഇല്ല.

പക്ഷെ അവര്‍ വിളിച്ചത് ചില കണിയാന്‍ മാരെ ആയിരുന്നു. അവരുടെ ഇതുവരെ ഉള്ള അഭിവൃത്യില്‍ ബാഗുബാക്കായ ടീംസ് ആണ് ഈ കണിയാന്‍മാര്‍. അവര്‍ എന്ത്  അന്തിമ തീരുമാനമെടുക്കുന്നത് ഈ കനിയന്മാരുടെ ഉപദേശപ്രകാരമാണ്. ഓരോ കോളിന്ശേഷവും അവര്‍ എനിക്ക് ഫോണ്‍ തരും. അങ്ങേത്തലയില്‍ നിന്നും കനിയന്മാര്‍ എന്നെ പെരുത്ത്‌ ഉപദേശമാണ്. നിങ്ങളുടെ ജാതകങ്ങള്‍ നല്ല പൊരുത്തം ഉണ്ടെന്നും കെട്ടിയാല്‍ നല്ല അഭിവൃത്തി ഉണ്ടാകും എന്നുമെല്ലാം.

ഞാന്‍ പെണ്ണുകാണാന്‍ വന്നതാണ് അല്ലാതെ ജാതകം നോക്കനല്ല എന്നു പറയണമെന്ന് തോന്നി. പക്ഷെ കുട്ടി സുന്ദരിയും, സുശീലയും, വിവരസംമ്പന്നയായതുകൊണ്ടു തല്ക്കാലം ഞാന്‍ ക്ഷമിച്ചിരുന്നു.


'ആ പെണ്‍കുട്ടിക്ക് എന്റെ ജാതകം മാത്രമേ ചേരൂ .. കുട്ടികെന്തോ കടുത്ത ചൊവ്വ ദോഷം ഉണ്ടത്രെ...'

 ആ രണ്ടു മൂന്ന് ഫോണ്‍ കോളില്‍ നിന്ന് ഞാന്‍ കാര്യങ്ങൾ  ഇങ്ങനെ ഊഹിച്ചെടുത്തു. കനിയാന്മാര്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ എനികെന്തോ പന്തികേട്‌ തോന്നി. അതിനിടക്ക് കുട്ടിയുടെ അമ്മ ജാതകവുമായി വന്നിട്ട് മൊഴിഞ്ഞൂ...

' ലാലേ ഞങളുടെ astrologers പറഞ്ഞാ പറഞ്ഞതാ... ' ഞാന്‍ ഇന്നിവിടെ വരുമെന്ന് പോലും അവര്‍ കവടി നിരത്തി കണ്ടത്രെ... 'പെണ്‍കുട്ടിയുടെ ജാതകത്തില്‍ ചെറിയ പാപം ഉണ്ട്. ലാലിൻറെ  പൂരുരുട്ടാതിനാള്‍ മാത്രമേ കുട്ടിക്ക് ചേരുനൊള്ളൂ...'

അവര്‍ പറഞ്ഞതില്‍ 'പൂരുരുടതിനാൾ ' എന്നില്‍ കാരിരുമ്പ് പോലെ വന്നു പതിച്ചു. എന്റെ അറിവില്‍ ഞാന്‍ ചതയം (not ചതിയന്‍ ) നക്ഷത്രകരനാണ് കൂടാതെ ശുദ്ധനാണ് (only ജാതകം ). എനിക്ക് ശുദ്ധജതകം മാത്രമേ ചേരൂ.

എനിക്കപകടം മണത്തു... എന്റെ matrimonial പ്രൊഫൈലില്‍ എന്തോ പ്രശ്നം ഉണ്ട്. ഞാന്‍ തല്ക്കാലം തിരുത്താന്‍ പോയില്ല... എങ്ങാനും ഈ സത്യം ഇപ്പോള്‍ വിളമ്പിയാല്‍, തിരുച്ചുപോക്കു നടക്കില്ല. ഇന്നോവ കേറ്റി കൊണ്ടുവന്നവര്‍ ചിലപ്പോള്‍ ഇന്നോവ കേറ്റി കൊല്ലാനും മടിക്കില്ല.

മൈസൂര്‍ റോട്ടില്‍ പടം ആയികിടക്കാൻ  തല്പര്യമില്ലാത്തകാരണം, ഞാൻ  വളരെ ബഹുമാനത്തോടെ ജാതകത്തിന്റെ കോപ്പി വാങ്ങി... എന്റെ ജീവന്‍ ഇപ്പോള്‍ ഈ ജതകത്തിലാണ്. അത് ഭദ്രമായി ഞാന്‍ ബാഗില്‍ വെച്ച് പൂട്ടി...

'ഇവര്‍ എന്റെ ജതകതെയാനിഷ്ടപെട്ടത്‌ , അല്ലാതെ എന്നെ അല്ല' എന്ന തിരിച്ചറിവ് എന്നെ നിരാശനാക്കി.

നമ്മുടെ ഇദയം നല്ലെണ്ണ യുടെ പരസ്യം പോലെ...
'ലാലേ (രാധേ) അധിമാനോഹരമായിരിക്കുന്നു'
'എന്നെ ആണോ ഉദേശിച്ചേ?',
' ഛെ നിന്നെ അല്ല നിന്റെ ജാതകം(പാചകം)....'


അവരുടെ മട്ടും ഭാവവും കണ്ടാൽ  കുട്ടിയെ അന്നു തന്നെ കെട്ടിച്ചു തരുമെന്നു തോന്നീ. പെണ്ണു കാണൽ കഴിഞ്ഞു എന്നെ തിരിച്ചു മൈസൂര്‍ ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവിടാന്‍ ബന്ധുക്കള്‍ റെഡിയായി. അതിനിടക്ക് കുട്ടിയുടെ അമ്മയും ഒപ്പം കേറി. ആ അമ്മ കുട്ടിയുടെ ഗുണ വിവരങ്ങള്‍ ഘോരം ഘോരം വിവരിച്ചു. ഞാന്‍ ഒരു അനുസരണ ഉള്ള പൂച്ച കുട്ടിയെ പോലെ തലകുലുക്കി കേട്ടുകൊണ്ടിരുന്നു... അപ്പോളും എന്റെ മനസ്സില്‍ ആ 'പാപ ജാതകം' പല്ലിളിച്ചു നിൽപുണ്ടായിരുന്നു...


ഞാന്‍ വീട്ടിലെത്തിയ ഉടനെ matrimonial സൈറ്റ് എടുത്തു പരുശോധിച്ചു... എവിടെയാണീ പപജതകം ഒളിച്ചു കിടക്കുന്നതു,  ഒരു പിടിയും കിട്ടുന്നില്ല.

അവസാനം ഞാന്‍ അവനെ കണ്ടു പിടിച്ചു, ഉറുമീസ് തംബാൻറെ  മോളില്‍ മാന്നാര്‍ മത്തായി കിടക്കുന്ന പോലെ AM ത്തിന്റെ മോളില്‍ PM കേറി കിടക്കുന്നു.


1-1-1982 0.45 AM വേണ്ടിടത്ത് 1-1-1982 0.45 PM.

വെറുതല്ല അനവിശ്യ കോളുകള്‍ വന്നുകൊണ്ടിരുന്നത്‌.. ഞാന്‍ ഈ വിവരം ഗൌഡറെ വിളിച്ചു പറഞ്ഞു, അവര്‍ ആളെ വിട്ടു തല്ലിക്കാഞ്ഞത്, ജാതകത്തിന്റെ സത്യാവസ്ഥ അവരെ ബോധ്യപെടുത്തിയ കൊണ്ടാണ്. അവര്‍ എന്നോട് ക്ഷമിച്ചു..

Profile മറിയതോടുകൂടെ കോളുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.. Matrimonial സൈറ്റിലെ എന്റെ വസന്തകാലം അവസാനിച്ചു. അങ്ങനെ മഴത്തുള്ളിയും കത്തു കഴിയുന്ന വേഴാമ്പലിനെ പോലെ ഞാന്‍ ഒരു ശുദ്ധ ജാതകം അന്വേഷിച്ചലഞ്ഞൂ... മലയാളി പെണ്‍കൊടികളില്‍ കൂടുതലും പപജതകമാണെന്ന (not പാപികള്‍ ) അറിവ് എന്നെ നിരാശനാക്കി... ജാതകം കണ്ടു പിടിച്ചവനെ തല്ലികൊല്ലനമെന്നു തോന്നി.. (ശേഷം മൂന്നില്‍)

No comments:

Post a Comment